പ്രസിഡന്റിന്റെ ധാർഷ്ട്യം നടപടിക്കുത്തരവ്

By CJ Mujeeb Rahman.T.P

news

ധാർഷ്ഠ്യത്തിനെതിരെ വേദി പ്രസിഡണ്ടിന്റെ അധികാര ധാർഷ്ഠ്യത്തിനെതിരെ വേദി നൽകിയ പരാതിയിൽ മന്ത്രിയുടെ അന്വേഷണത്തിന് ഉത്തരവ് സാർ, നിരവധി അഴിമതി ആരോപണങ്ങളാൽ കുപ്രസിദ്ധമാണ് വളപട്ടണം ഗ്രാമപഞ്ചായത്ത്. അഴിമതിയെ പ്രതിരോധിക്കുന്നതിനു പകരം അഴിമതി പുറത്തു കൊണ്ടു വന്ന പൊതു പ്രവർത്തകരെ പ്രത്യേകിച്ച് പ്രതികരണവേദി പ്രവർത്തകരെ പഞ്ചായത്താഫീസിൽ നിന്നകറ്റി നിർത്തുവാനുള്ള നടപടികളിലാണ് ഭരണസമിതി. അതിന്റെ ഭാഗമായി പഞ്ചായത്ത് ഉദ്യോഗസ്ഥരോട് വേദിയോട് സഹകരിക്കരുതെന്ന് നേരത്തെ വാക്കാൽ നിർദ്ദേശം നൽകിയിരുന്നു. അതിനു പുറമെയാണ് ഇപ്പോൾ മുൻകൂറനുമതി വാങ്ങാതെ സെക്രട്ടറിയെ കാണരുതെന്ന തീരുമാനത്തിന്റെ ഭാഗമായി ഓഫീസിനകത്ത് ചില്ലു കൂട് സ്ഥാപിച്ചിരിക്കുന്നത്. പൊതു ആവശ്യത്തിനായി സെക്രട്ടറിയെ കാണുവാൻ ചെന്ന പ്രതികരണവേദി പ്രവർത്തകനും പൗരാവകാശ പ്രവർത്തകനുമായ കെ.പി.അദീബ്റഹ്മാനെയും മനുഷ്യാവകാശ - സാമൂഹ്യ പ്രവർത്തകൻ മുഹമ്മദ് അലിയെയും പഞ്ചായത്ത് പ്രസിഡണ്ട് സെക്രട്ടറിയെ കാണുന്നതിൽ നിന്നു വിലക്കുകയും വാതിലടച്ചു പൂട്ടുകയുമുണ്ടായി. . ധാർഷ്ട്യത്തിനെതിരെ പ്രതികരിച്ചതിന് വൈസിയുടെ ഭീഷണി വേറെയും വളപട്ടണം പഞ്ചായത്ത് ഒരു സ്വതന്ത്ര റിപ്പബ്ലിക്കല്ലാത്തതിനാൽ ഈ പൗരാവകാശ ധ്വംസനത്തിനെതിനെതിരെ നീതി നിഷേധത്തിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതികരണവേദി അയച്ച പരാതിയിലാണ് സർക്കാരിന്റെ ഇടപെടൽ

Download Our Free App